വിശുദ്ധ ഖുര്ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില് ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്ക്കന് വിശ്വാസങ്ങളേയും കര്മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
Author: മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല് ജബ്ബാര് മദീനി
ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്ണമാണ്, അതിന്റെ മുഴുവന് കല്പനകളും, മതനിയമങ്ങളും, സര്വ്വ വിരോധങ്ങളും, മുഴുവന് ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള് ജീവിതത്തില് പകര്ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല് സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില് നിന്ന് പിന്തിരിയാനും സന്മാര്ഗിയാവാനും പ്രേരണ ലഭിക്കുന്നു.
Author: വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്ഗ്ഗത്തിലേക്കോ ചേര്ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്ത്ഥത്തില് ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല് മാര്ക്സിനു ശേഷം മര്ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല് അറിയാന് സഹായിക്കുന്ന ലഖുകൃതി.
Author: ബിലാല് ഫിലിപ്സ്
Reveiwers: അബ്ദുറസാക് സ്വലാഹി
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര് സലഫി
ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്ക്കു ഇസ്ലാമിനെ പരിചയപ്പെടാന് സഹായകമാകുന്ന രചന.
Author: അബ്ദുല് ലതീഫ് സുല്ലമി
Reveiwers: മുഹമ്മദ് കുട്ടി കടന്നമണ്ണ
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source: http://www.islamhouse.com/p/2348
വിവാഹാലോചന മുതല് ശ്രദ്ധിക്കേണ്ട പൊതു നിയമങ്ങള്, കുടുംബ ജീവിതം സന്തുഷ്ടമായിരിക്കേണമെങ്കില് ഇണകള്ക്കി ടയില് ഉണ്ടാവേണ്ട സല്ഗു്ണങ്ങള്, അവര്ക്കി ടയില് അസ്വാരസ്യം ഉടലെടുക്കുമ്പോള് സ്വീകരിക്കേണ്ട നടപടിക്രമങ്ങള് തുടങ്ങിയവ വിവരിക്കുുന്നു. ഇസ്ലാമിക വിവാഹത്തെക്കുറിച്ചും അതിന്റെ നാനാ വശങ്ങളെക്കുറിച്ചും വളരെ സംക്ഷിപ്തമായി പ്രതിബാധിക്കുന്ന ഉത്തമ ഗ്രന്ഥം.
Author: മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: മുഹ്’യുദ്ദീന് തരിയോട്
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ
Source: http://www.islamhouse.com/p/513