Muslim Library

സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌

  • സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌

    സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക്‌ അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്‌. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.

    Reveiwers: ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Publisher: നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source: http://www.islamhouse.com/p/383860

    Download:

Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Random books

  • ശാന്തി ദൂത്‌

    ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ്‌ ഇത്‌. വലുപ്പം കൊണ്ട്‌ ചെറുതാണെങ്കിലും പ്രയോജനം കൊണ്ട്‌ മികച്ചതാണ്‌ ഈ കൃതി. ആരാണ്‌ സ്രഷ്ടാവ്‌, ആരാണ്‌ സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത്‌ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ശൈലീ സരളതകൊണ്ട്‌ സമ്പന്നമാണ്‌ ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.'

    Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം

    Publisher: ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ഒനൈസ

    Source: http://www.islamhouse.com/p/329080

    Download:

  • ഹജ്ജ്‌, ഉംറ, സിയാറത്ത്‌

    വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.

    Reveiwers: അബ്ദുല്‍ ലതീഫ്‌ സുല്ലമി

    Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍

    Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source: http://www.islamhouse.com/p/326721

    Download:

  • ഇസ്ലാമിലെ നന്മകള്‍

    ഇസ്‌ലാം ഏത്‌ കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്‌, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്‌. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്‌, മുസ്ലിമിന്‌ മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത്‌ പോലെ വ്യതിചലിച്ച്‌ പോയവന്ന് അതില്‍ നിന്ന്‌ പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.

    Source: http://www.islamhouse.com/p/191788

    Download:

  • ഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയും

    ഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.

    Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി

    Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source: http://www.islamhouse.com/p/180673

    Download:

  • സകാത്തും അവകാശികളും

    ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണു സകാത്ത്‌ നല്‍കേണ്ടത്‌ ഏതെല്ലാം വസ്തുക്കള്‍ക്കെന്നും അതിന്റെ കണക്കും ഇതില്‍ വിവരിക്കുന്നു. സകാത്ത്‌ നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്‌.

    Reveiwers: മുഹമ്മദ് കബീര്‍ സലഫി

    Source: http://www.islamhouse.com/p/364624

    Download:

Select language

Select surah